Kerala
തിരുവനന്തപുരം നഗരത്തിലെ ഹോട്ടലിന് വ്യാജ ബോംബ് ഭീഷണി
മ്യൂസിയം പോലീസ് കേസെടുത്തു. ഒരു ജീവനക്കാരന്റെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.

തിരുവനന്തപുരം | നഗരത്തിലെ ഹോട്ടലിന് വ്യാജ ബോംബ് ഭീഷണി. പോലീസ് ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് സന്ദേശം വ്യാജമാണെന്ന് വ്യക്തമായത്. സംഭവത്തില്‍ മ്യൂസിയം പോലീസ് കേസെടുത്തു.
ഒരു ജീവനക്കാരന്റെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. രാജ്യത്ത് വിമാനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും മറ്റും വ്യാജ ബോംബ് ഭീഷണി സന്ദേശമെത്തുന്നത് പതിവായിട്ടുണ്ട്.
ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ വെളിച്ചത്തു കൊണ്ടുവരാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഭീഷണികളുടെ ഉറവിടം കണ്ടെത്താന്‍ ആഗോള അന്വേഷണ ഏജന്‍സികളുടെ സഹായം തേടിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
---- facebook comment plugin here -----