Connect with us

Kerala

വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം; എംഎസ്എം കോളജ് പ്രിന്‍സിപ്പലിനെ നീക്കി, ആറ് അധ്യാപകര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം

രജിസ്ട്രാറുടെ നേതൃത്വത്തില്‍ ഉള്ള അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പലിനും അധ്യാപകര്‍ക്കുമെതിരെ നടപടിയെടുത്തിരിക്കുന്നത്

Published

|

Last Updated

തിരുവനന്തപുരം |  നിഖില്‍ തോമസിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നടപടിയെടുത്ത് കേരള സര്‍വ്വകലാശാല. സംഭവവുമായി ബന്ധപ്പെട്ട് കായംകുളം എംഎസ്എം കോളേജ് പ്രിന്‍സിപ്പലിനെ തല്‍സ്ഥാനത്തുനിന്നും നീക്കി. ഇതിന് പുറമെ ആറ് അധ്യാപകര്‍ക്കെതിരെ അച്ചടക്ക നടപടിക്കും മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കി.രജിസ്ട്രാറുടെ നേതൃത്വത്തില്‍ ഉള്ള അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പലിനും അധ്യാപകര്‍ക്കുമെതിരെ നടപടിയെടുത്തിരിക്കുന്നത് നിഖില്‍ തോമസിന്റെ പ്രവേശനത്തില്‍ കോളേജിനു ഗുരുതര വീഴ്ച്ചയുണ്ടായെന്ന് സര്‍വ്വകലാശാല കണ്ടെത്തിയിരുന്നു. .

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതിയും മുന്‍ എസ് എഫ് ഐ നേതാവുമായിരുന്ന നിഖില്‍ തോമസിന് ഹക്കോടതി കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ ഒളിവില്‍ പോയ നിഖില്‍ തോമസിനെ സിപിഎമ്മില്‍ നിന്നും പുറത്താക്കിയിരുന്നു. കായംകുളം മാര്‍ക്കറ്റ് ബ്രാഞ്ചില്‍ അംഗമായിരുന്ന നിഖിലിനെ ജില്ലാ കമ്മിറ്റിയാണ് പുറത്താക്കിയത്. നിഖില്‍ തോമസ് കായംകുളം എംഎസ്എം കോളജില്‍ എംകോമിനു ചേര്‍ന്നത് ബികോം ജയിക്കാതെയെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടികള്‍ വന്നത്. ഇയാള്‍ ഹാജരാക്കിയ ഛത്തീസ്ഗഡ് കലിംഗ സര്‍വകലാശാലാ രേഖകള്‍ വ്യാജമാണെന്നു കണ്ടെത്തിയിരുന്നു