National
ഗുജറാത്തില്‍ 2.57 കോടിയുടെ കള്ളനോട്ട് പിടികൂടി
നാല് പേര്‍ പിടിയില്‍

സൂറത്ത് | 2.57 കോടി രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകളുമായി നാല് പേര്‍ ഗുജറാത്തില്‍ പിടിയിലായി. മഹാരാഷ്ട്രയിലെ അഹല്യനഗര്‍ സ്വദേശികളെയാണ് സൂറത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
മൂന്ന് ബാഗുകളിലായി സൂക്ഷിച്ച പണം സരോളിയിലെ ചെക്ക് പോസ്റ്റിലെ പരിശോധനക്കിടെയാണ് കണ്ടെത്തിയത്. 500 രൂപയുടെ 43 കെട്ടുകളും 200 രൂപയുടെ 21 കെട്ടുകളുമാക്കിയായിരുന്നു സൂക്ഷിച്ചിരുന്നത്. ഓരോ 500ന്റെ കെട്ടിലും 1,000 നോട്ടുകളുണ്ടായിരുന്നു. ആളുകളെ കബളിപ്പിക്കുന്നതിന് കെട്ടുകളില്‍ ആദ്യവും അവസാനവും യഥാര്‍ഥ നോട്ടുകളാണ് വെച്ചിരുന്നത്.
ബേങ്കുകളിലും മാര്‍ക്കറ്റുകളിലും വ്യാജ നോട്ടുകള്‍ ഉപയോഗിച്ച് കബളിപ്പിക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പോലീസ് പറഞ്ഞു.
---- facebook comment plugin here -----