National
വ്യാജ ബിരുദം: ഫയര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ 30 വര്‍ഷം ജോലി ചെയ്ത ഉദ്യോഗസ്ഥന്‍ പിടിയില്‍
ഡല്‍ഹി സര്‍ക്കാരിന്റെ പഴയ സര്‍വീസ് റെക്കോര്‍ഡ് ഇല്ലാതാക്കിയാണ് നാഗ്പൂര്‍ ആസ്ഥാനമായുള്ള ഒരു കോളേജില്‍ ഫയര്‍ എഞ്ചിനീയറിംഗില്‍ വ്യാജ ബിരുദം നേടിയത്
ഇന്‍ഡോര്‍| വ്യാജ ബിരുദം ചമഞ്ഞ് 30 വര്‍ഷത്തോളം ഗസറ്റഡ് ഓഫീസറായി ജോലി ചെയ്തു. മധ്യപ്രദേശ് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിലെ മുന്‍ ചീഫ് സൂപ്രണ്ടിനെ ഇന്‍ഡോറിലെ പ്രാദേശിക കോടതി നാല് വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു.
പത്താം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള ബി എസ് ടോംഗറിന് (70) അഡീഷണല്‍ സെഷന്‍സ് ജഡ്ജി സഞ്ജയ് ഗുപ്ത വ്യാഴാഴ്ച 12,000 രൂപ പിഴ ചുമത്തിയതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡല്‍ഹി സര്‍ക്കാരിന്റെ വൈദ്യുതി വിതരണ യൂണിറ്റില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (എല്‍ഡിസി) ആയി നിയമിതനായ ടോംഗര്‍ പിന്നീട് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ യോഗ്യത നേടി.
ഡല്‍ഹി സര്‍ക്കാരിന്റെ പഴയ സര്‍വീസ് റെക്കോര്‍ഡ് ഇല്ലാതാക്കിയാണ് നാഗ്പൂര്‍ ആസ്ഥാനമായുള്ള ഒരു കോളേജില്‍ ഫയര്‍ എഞ്ചിനീയറിംഗില്‍ വ്യാജ ബിരുദം നേടിയത്. വ്യാജ ബിരുദത്തിന്റെ അടിസ്ഥാനത്തില്‍ 30 വര്‍ഷത്തോളം സംസ്ഥാന സര്‍ക്കാരില്‍ ടോംഗര്‍ തുടര്‍ന്നു.