Kuwait
വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്; നിയമ നടപടിക്കൊരുങ്ങി കുവൈത്ത്
വിദേശത്ത് നിന്ന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് പരിശോധിക്കാന്‍ ലക്ഷ്യമിടുന്നത്.

കുവൈത്ത് സിറ്റി | ജീവനക്കാരുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതിനുള്ള മന്ത്രിസഭാ ഉത്തരവ് പ്രാബല്യത്തില്‍ വരുത്തുന്നതില്‍ ജാഗ്രത പുലര്‍ത്തി സര്‍ക്കാര്‍ ഏജന്‍സികള്‍. സര്‍ട്ടിഫിക്കറ്റുകള്‍ സ്‌ക്രീനിംഗ് ചെയ്യുന്നതിനും പരിശോധിക്കുന്നതിനുമുള്ള പ്രായോഗിക നടപടിക്രമങ്ങള്‍ നിര്‍ണയിക്കുന്നതിനാണ് തയാറെടുപ്പ് നടത്തുന്നത്. വിദേശത്ത് നിന്ന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് പരിശോധിക്കാന്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ ഏജന്‍സികളില്‍ ജോലി ചെയ്യുന്ന ധാരാളം കുവൈത്തി, നോണ്‍ കുവൈത്തി, ജീവനക്കാര്‍ പരിശോധനയില്‍ ഉള്‍പ്പെടും.
സര്‍ക്കാര്‍ ഏജന്‍സികളിലെ ബന്ധപ്പെട്ട വകുപ്പുകള്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങളും സംവിധാനങ്ങളും തയാറാക്കുന്നതിനും അവ മന്ത്രിമാര്‍ക്ക് സമര്‍പ്പിക്കുന്നതിനും അംഗീകരിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കും. സര്‍ട്ടിഫിക്കറ്റില്‍ എന്തെങ്കിലും പൊരുത്തക്കേടുകള്‍ ഉണ്ടെങ്കില്‍ അതിന്റെ സാധുത പരിശോധിക്കാന്‍ ഉന്നതാധികാരികളിലേക്ക് അയക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.