Kerala
പെരുമ്പാവൂര്‍ എഎസ്പിയുടെ പേരില്‍ വ്യാ ഇ മെയില്‍; പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി
റൂറല്‍ എസ്പി ഓഫീസില്‍ ബേങ്ക് അധികൃതര്‍ അന്വേഷിച്ചപ്പോഴാണ് വ്യാജ മെയില്‍ അയച്ചതെന്ന് കണ്ടെത്തിയത്

കൊച്ചി | പെരുമ്പാവൂര്‍ എഎസ്പിയുടെ പേരില്‍ വ്യാജ ഇമെയില്‍ അയച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. എഎസ്പി ഓഫീസിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷര്‍ണാസിനെതിരയാണ് നടപടി ഉണ്ടായത്. ഷര്‍ണാസിനെ ഞാറക്കല്‍ സ്റ്റേഷനിലേക്ക് സ്ഥലംമാറ്റി. പെരുമ്പാവൂര്‍ എഎസ്പി ശക്തിസിംഗ് ആര്യയുടെ പേരിലാണ് വ്യാജ ഇമെയില്‍ അയച്ചത്.
സഹോദരന്റെ ഫ്രീസ് ചെയ്ത ബേങ്ക് അക്കൗണ്ട് പുനഃസ്ഥാപിക്കണം എന്ന് കാട്ടി ബേങ്കിലേക്ക് ആണ് മെയില്‍ അയച്ചത്. എഎസ്പിയുടെ മെയില്‍ വന്നതിനെ തുടര്‍ന്ന് ഇത് വേരിഫൈ ചെയ്യാനായി റൂറല്‍ എസ്പി ഓഫീസില്‍ ബേങ്ക് അധികൃതര്‍ അന്വേഷിച്ചപ്പോഴാണ് വ്യാജ മെയില്‍ അയച്ചതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ബേങ്ക് പരാതി നല്‍കുകയായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഷര്‍ണാസാണ് മെയില്‍ അയച്ചതെന്ന് കണ്ടെത്തിയത്.തുടര്‍ന്നാണ് നടപടി