Saudi Arabia
സോഷ്യല്‍ മീഡിയയിലെ വ്യാജ ഹജ്ജ് പരസ്യങ്ങള്‍; മുന്നറിയിപ്പുമായി സഊദി അറേബ്യ
ഔദ്യോഗിക ഹജ്ജ് ചട്ടങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് പൊതു സുരക്ഷ വകുപ്പ് രാജ്യത്തെ സ്വദേശികളോടും താമസക്കാരോടും അഭ്യര്‍ത്ഥിച്ചു
മക്ക | സോഷ്യല്‍ മീഡിയയിലെ വ്യാജ ഹജ്ജ് പരസ്യങ്ങള്‍ക്കെതിരെ സഊദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി രാജ്യത്തെ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. അജ്ഞാതരായ വ്യക്തികളും സ്ഥാപനങ്ങളും ഹജ്ജുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുന്ന വ്യാജ പരസ്യങ്ങള്‍ അവഗണിക്കാനും,ഇത്തരം വഞ്ചനാപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ കര്‍ശനമായ പിഴ ചുമത്തുമെന്നും ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി
ഔദ്യോഗിക ഹജ്ജ് ചട്ടങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് പൊതു സുരക്ഷ വകുപ്പ് രാജ്യത്തെ സ്വദേശികളോടും താമസക്കാരോടും അഭ്യര്‍ത്ഥിച്ചു. കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ 911 എന്ന നമ്പറിലേക്കും ,രാജ്യത്തെ മറ്റ് പ്രവിശ്യയിലുള്ളവര്‍ 999 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി