Kerala
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കീഴടങ്ങി
രഞ്ജു കീഴടങ്ങിയാല്‍ ജാമ്യത്തില്‍ വിടണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം
കൊച്ചി | വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ഒരാള്‍ കൂടി കീഴടങ്ങി. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് എം ജെ രഞ്ജുവാണ് കീഴടങ്ങിയത്. രഞ്ജു കീഴടങ്ങിയാല്‍ ജാമ്യത്തില്‍ വിടണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം.ഇതിന് പിന്നാലെയാണ് കീഴടങ്ങല്‍. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയെന്നാരോപിച്ചു ഡിവൈഎഫ്ഐ നേതാവ് സനോജ് നല്‍കിയ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസെടുത്തിരുന്നത്.
കേസില്‍ മറ്റു നാലു പ്രതികള്‍ നവംബര്‍ 22 ന് തിരുവനന്തപുരം സിജെഎം കോടതിയില്‍ കീഴടങ്ങിയിരുന്നു. കേസില്‍ അഞ്ചാം പ്രതിയായ രഞ്ജു തട്ടിപ്പിനായി ലാപ്ടോപ്പും പണവും മറ്റു പ്രതികള്‍ക്ക് നല്‍കിയെന്നാണ് പോലീസ് കണ്ടെത്തല്‍
---- facebook comment plugin here -----