Connect with us

Kerala

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യും; ഹാജരാകാൻ നോട്ടീസ് നൽകി

ശനിയാഴ്ച തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം

Published

|

Last Updated

പത്തനംതിട്ട | യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ പോലീസ് ചോദ്യം ചെയ്യും. ശനിയാഴ്ച തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ രാഹുലിന് അന്വേഷണ സംഘം നോട്ടീസ് നൽകി. കേസിൽ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്ത രാഹുൽ മാങ്കൂട്ടത്തിലുമായി അടുപ്പമുള്ള നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നതിനിടെയാണ് രാഹുലിന് ചോദ്യം ചെയ്യലിന് ഹാരാകാൻ നോട്ടീസ് നൽകിയത്.

പത്തനംതിട്ട സ്വദേശി വികാസ് കൃഷ്ണയാണ്, യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി അഭി വിക്രം, ബിനിൻ, ബിനു പി എന്നിവരാണ് അറസ്റ്റിലായത്. പാർട്ടിയിൽ രൂക്ഷമായ ഗ്രൂപ്പ് പോരിനെ തുടർന്നുള്ള ഒറ്റാണ് ഇവരെ കുടുക്കിയത് എന്നാണ് വിവരം.

അഭി വിക്രം അടക്കമുള്ളവരുടെ വീടുകളിൽ പൊലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു. അഭി വിക്രമിന്റെ ലാപ്ടോപ്പും മൊബെെൽ ഫോണുമടക്കം പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഉപയോഗിച്ച് വ്യാജ തിരിച്ചറിയൽ രേഖ ഉണ്ടാക്കിയെന്നാണ് സംശയം.

ഡി വൈ എഫ് ഐ നേതാക്കൾ നേരിട്ടു നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

Latest