Connect with us

National

തമിഴ്‌നാട്ടില്‍ വ്യാജമദ്യ ദുരന്തം; 18 പേര്‍ മരിച്ചു, 50ഓളം പേര്‍ ചികിത്സയില്‍

ജില്ലാ കലക്ടര്‍ ശ്രാവണ്‍ കുമാറിനെ സര്‍ക്കാര്‍ സ്ഥലം മാറ്റി.

Published

|

Last Updated

ചെന്നൈ  | തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ വ്യാജമദ്യം കഴിച്ചുള്ള മരണം 18 ആയി. വ്യാജമദ്യം കഴിച്ച 50ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍
സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായതായി സൂചനയുണ്ട്

ഇന്നലെ രാത്രികരുണാപുരത്തെ വ്യാജ മദ്യ വില്‍പ്പനക്കാരില്‍ നിന്ന് മദ്യം വാങ്ങിക്കുടിച്ചവരാണ് ദുരന്തത്തിനിരയായത്. മദ്യപിച്ചതിന് പിന്നാലെ ഇവര്‍ക്ക് തലവേദനയും ഛര്‍ദിയും വയറുവേദന ഉള്‍പ്പടെ അനുഭവപ്പെടുകയായിരുന്നു. ഇതില്‍ പലരും കള്ളക്കുറിച്ചി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. കള്ളക്കുറിച്ചിയിലും പുതുച്ചേരിയിലുമായി 40ഓളം പേരാണ് ചികിത്സയിലുള്ളത്. എന്നാല്‍ വ്യാജമദ്യമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് കള്ളക്കുറിച്ചി ജില്ലാ കലക്ടര്‍ ശ്രാവണ്‍ കുമാര്‍ പറഞ്ഞു. പ്രസ്താവനക്കു പിന്നാലെ കലക്ടറെ സര്‍ക്കാര്‍ സ്ഥലം മാറ്റി.

 

---- facebook comment plugin here -----

Latest