Connect with us

National

തമിഴ്‌നാട്ടിലെ വ്യാജമദ്യ ദുരന്തം: വിഷമദ്യം നിര്‍മിച്ചയാളും മെഥനോള്‍ നല്‍കിയയാളും അറസ്റ്റില്‍

വ്യാജമദ്യ ദുരന്തത്തില്‍ മരണസംഖ്യ 22 ആയി.35 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

Published

|

Last Updated

ചെന്നൈ| തമിഴ്‌നാട്ടിലെ വ്യാജമദ്യ ദുരന്തത്തില്‍ വിഷമദ്യം നിര്‍മിച്ചയാളും മെഥനോള്‍ വിതരണം ചെയ്തയാളും പിടിയില്‍. ചിറ്റമൂര്‍ സ്വദേശി വിജയകുമാറാണ് വിഷമദ്യം നിര്‍മ്മിച്ചത്. സംഭവശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു. വ്യാജമദ്യ നിര്‍മാണത്തിനായി മെഥനോള്‍ വിതരണം ചെയ്തത് ചെന്നൈ സ്വദേശി ഇളയനമ്പിയാണ്. 1000 ലിറ്റര്‍ മെഥനോള്‍ നല്‍കിയെന്നാണ് ഇയാളുടെ മൊഴി. മധുരവയല്‍ കെമിക്കല്‍ പ്‌ളാന്റ് നടത്തുകയാണ് ഇളയനമ്പി. ഇയാളുടെ സഹായികളായ നാലുപേരും അറസ്റ്റിലായിട്ടുണ്ട്.

മെഥനോള്‍ വാങ്ങിയത് പുതുച്ചേരിയിലെ ഏഴുമലൈ എന്നയാളില്‍ നിന്നാണെന്നും ഇളയനമ്പി മൊഴി നല്‍കി. വ്യാജമദ്യ ദുരന്തത്തില്‍ മരണസംഖ്യ 22 ആയി. ചെങ്കല്‍പേട്ടില്‍ ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ 22 ആയത്. ചെങ്കല്‍പേട്ടിലെ ചിത്താമൂര്‍ സ്വദേശി മുത്തുവാണ് മരണപ്പെട്ടത്. ഇന്ന് ചെങ്കല്‍പേട്ടിലും വിഴിപ്പുരത്തുമായി നാലു പേരാണ് മരിച്ചത്. 35 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് നാല് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തതായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അറിയിച്ചു. മദ്യപാനം മൂലം സംസ്ഥാനത്ത് നടക്കുന്ന മരണങ്ങളില്‍ ദുഃഖമുണ്ടെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് 50,000 രൂപ നല്‍കാനും മുഖ്യമന്ത്രി ഉത്തരവിട്ടു.

 

 

 

Latest