National
ബിഹാറില്‍ വ്യാജ മദ്യദുരന്തം; മൂന്ന് പേര്‍ മരിച്ചു
വ്യാജമദ്യം കഴിച്ച മറ്റു മൂന്ന് പേര്‍ ചികിത്സയിലാണ്.
പട്‌ന| ബിഹാറില്‍ വ്യാജമദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ചു. ഗോപാല്‍ഗഞ്ച് സ്വദേശികളാണ് മരിച്ചത്. വ്യാജമദ്യം കഴിച്ച മറ്റു മൂന്ന് പേര്‍ ചികിത്സയിലാണ്. മരിച്ച മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഗോപാല്‍ഗഞ്ചിലെ സദാര്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മരണകാരണം കൃത്യമായി അറിയാമെന്ന് പോലീസ് വ്യക്തമാക്കി.
മുസാഫര്‍പൂരില്‍ വ്യാജമദ്യം കഴിച്ച് കഴിഞ്ഞ ദിവസം എട്ടു പേര്‍ മരിച്ചിരുന്നു. ഇതിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകുന്നതിന് മുന്‍പാണ് ഗോപല്‍ഗഞ്ചില്‍ മൂന്ന് പേര്‍ മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സമിതി അംഗം ഉള്‍പ്പടെ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
അഞ്ചു വര്‍ഷമായി മദ്യ നിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ബിഹാര്‍. ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെ ആകെ 70 പേരാണ് വ്യാജമദ്യം കഴിച്ച് മരണമടഞ്ഞത്. നിരവധി ആളുകളുടെ കാഴ്ച നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.