Connect with us

Kerala

മകള്‍ ഡല്‍ഹി പോലീസിന്റെ പിടിയിലായെന്ന് വ്യാജ സന്ദേശം; അന്‍വര്‍ സാദത്ത് എംഎല്‍എയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം

എംഎല്‍എയുടെ പരാതിയില്‍ എറണാകുളം സൈബര്‍പോലീസ് അന്വേഷണം തുടങ്ങി

Published

|

Last Updated

കൊച്ചി\ ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ ശ്രമം. സംഭവത്തില്‍ അന്‍വര്‍ സാദത്ത് എംഎല്‍എയുടെ പരാതിയില്‍ എറണാകുളം സൈബര്‍പോലീസ് അന്വേഷണം തുടങ്ങി.

 

എംഎല്‍എയുടെ മകള്‍ മയക്ക്മരുന്നുമായി ഡല്‍ഹി പോലീസിന്റെ പിടിയിലായി എന്ന വ്യാജ സന്ദേശമാണ് എത്തിയത്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം.