Connect with us

Kerala

ടി എന്‍ പ്രതാപന്‍ എംപിക്കെതിരെ വ്യാജ വാര്‍ത്ത; യൂട്യൂബര്‍ക്കെതിരെ കേസ്

വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് സാമുദായിക ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന എംപിയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്

Published

|

Last Updated

തൃശൂര്‍ |  ടിഎന്‍ പ്രതാപന്‍ എംപിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത നല്‍കിയെന്ന പരാതിയില്‍ യൂട്യൂബര്‍ക്കെതിരെ കേസെടുത്ത് പോലീസ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് സാമുദായിക ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന എംപിയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഫാസ്റ്റ്‌റിപ്പോര്‍ട്ട് എന്ന യുട്യൂബ് ചാനലിലെ വിപിന്‍ ലാലിനെതിരെയാണ് കേസ്. ഐപിസി 153 (കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കുക) 2011 ലെ കേരള പൊലീസ് ആക്ട് 120 എന്നീ വകുപ്പുകള്‍ പ്രകാരമാണ് തൃശൂര്‍ വെസ്റ്റ് പോലീസ് കേസെടുത്തത്.