Connect with us

National

ബിഹാറിലെ തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നുവെന്ന വ്യാജവാര്‍ത്ത; പ്രത്യേക അന്വേഷണ സംഘം തമിഴ്‌നാട്ടിലെത്തി

തൊഴിലാളികള്‍ മൂന്ന് ദിവസമായി സംസ്ഥാനത്തുനിന്ന് പലായനം ചെയ്യുകയാണ്.

Published

|

Last Updated

ചെന്നൈ| തമിഴ്‌നാട്ടില്‍ ബിഹാറിലെ തൊഴിലാളികള്‍ അക്രമത്തിന് ഇരയാകുന്നു എന്ന വ്യാജവാര്‍ത്തയെ തുടര്‍ന്ന് അതിഥി തൊഴിലാളികള്‍ സംസ്ഥാനം വിട്ടുപോകുന്നു. സംഭവത്തിന്റെ സത്യാവസ്ഥ അറിയാന്‍ പ്രത്യേക അന്വേഷണ സംഘം ബിഹാറില്‍ നിന്ന് തമിഴ്‌നാട്ടിലെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥ സംഘം അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങളിലും വ്യാജവാര്‍ത്ത തടയാനെടുക്കുന്ന നടപടികളിലും പൂര്‍ണതൃപ്തി അറിയിച്ചു.

അന്വേഷണസംഘം ഇപ്പോള്‍ കോയമ്പത്തൂര്‍ സന്ദര്‍ശിക്കുകയാണ്. ബിഹാറിലെ തൊഴിലാളികളെ തമിഴ്‌നാട്ടില്‍ കൂട്ടക്കൊല ചെയ്യുന്നുവെന്നും ക്രൂരമായി മര്‍ദിക്കുന്നുവെന്നുമാണ് വ്യാജപ്രചാരണം. ട്വിറ്ററില്‍ തുടങ്ങിയ പ്രചാരണം വാട്‌സാപ്പിലൂടെയാണ് അതിഥി തൊഴിലാളികള്‍ക്കിടയില്‍ പ്രചരിച്ചത്. ഭയന്ന് തൊഴിലാളികള്‍ മൂന്ന് ദിവസമായി സംസ്ഥാനത്തുനിന്ന് പലായനം ചെയ്യുകയാണ്.