Connect with us

National

സാമൂഹിക മാധ്യമങ്ങളിലെ വ്യാജവാര്‍ത്തകള്‍; ആശങ്ക പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ്

സ്വകാര്യ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകളില്‍ വര്‍ഗീയതയുണ്ട്. ആര്‍ക്കും യുട്യൂബ് ചാനല്‍ തുടങ്ങി എന്തും പറയാമെന്ന സ്ഥിതിയാണെന്ന് കോടതി

Published

|

Last Updated

ന്യൂഡല്‍ഹി| സാമൂഹിക മാധ്യമങ്ങളിലെ വാര്‍ത്താ ഉള്ളടക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ്. വെബ് പോര്‍ട്ടലുകളും യൂട്യൂബ് ചാനലുകളും വ്യാജവാര്‍ത്തകളാല്‍ നിറഞ്ഞിരിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ആശങ്ക പ്രകടിപ്പിച്ചു. നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് വിമര്‍ശനം.

സ്വകാര്യ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകളില്‍ വര്‍ഗീയതയുണ്ട്. ആര്‍ക്കും യുട്യൂബ് ചാനല്‍ ആരംഭിച്ച് എന്തും പറയാമെന്ന സ്ഥിതിയാണ് ഉള്ളത്. ഇത്തരം മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ എന്ത് നടപടിയാണ് എടുത്തതെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു.