Business
350 രൂപയുടെ നോട്ട്; ആർബിഐ പുറത്തിറക്കിയതാണെന്നത് വ്യാജ വാര്‍ത്ത
500, 1000 രൂപ നോട്ടുകളുടെ നിരോധനത്തിന് ശേഷം പുതിയ 2000 രൂപ നോട്ടിറങ്ങുമ്പോഴും വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു
ന്യൂഡല്‍ഹി|ആർബിഐ പുറത്തിറക്കിയതാണെന്ന് അവകാശപ്പെടുന്ന 350, 5 രൂപ കറൻസി നോട്ടുകളുടെ ചില ഫോട്ടോകൾ രാജ്യമൊട്ടാകെ സാമൂഹിക മാദ്ധ്യമങ്ങളില്‍ നിറയുന്നതായാണ് വാര്‍ത്തകള്‍. എന്നിരുന്നാലും, ഇവയൊന്നും പുതിയ ചിത്രങ്ങളല്ല, മൂന്ന് വർഷം മുമ്പേ ഈ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ ഇത് വീണ്ടും ഉയർന്നുവന്നിരിക്കുന്നു. ഇവയെല്ലാം വ്യാജ ഫോട്ടോകളാണെന്ന് പൊതുജനങ്ങള്‍ തിരിച്ചറിയണമെന്ന് ഓര്‍മ്മപ്പെടുത്തുന്നു.
500 , 1000 രൂപ നോട്ടുകളുടെ നിരോധനത്തിന് ശേഷം പുതിയ 2000 രൂപ നോട്ടിറങ്ങുമ്പോഴും വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഉത്തരവാദപ്പെട്ട നേതാക്കള്‍ പോലും അവ ഷെയര്‍ ചെയ്യുകയും ചാനല്‍ചര്‍ച്ചകളില്‍ പറയുകയും ചെയ്തിരുന്നു. പുതിയ 2000 രൂപ നോട്ടുകളിലൂടെ അവയെ പിന്തുടര്‍ന്നു കണ്ടെത്താനും അങ്ങനെ കള്ളപ്പണം തടയാനും കഴിയുമെന്നായിരുന്നു അന്നത്തെ അവകാശവാദങ്ങള്‍. നോട്ടിറങ്ങുംവരെ ഇത്തരം അഭ്യൂഹങ്ങള്‍ തുടര്‍ന്നിരുന്നു.
ആർബിഐ രാജ്യത്ത് പുതിയ മൂല്യമുള്ള നോട്ടുകൾ പുറത്തിറക്കിയിട്ടില്ല. 5 രൂപ, 10 രൂപ, 20 രൂപ, 50 രൂപ, 100 രൂപ, 200 രൂപ, 500 രൂപ എന്നിവയാണ് നിലവിലുള്ള നോട്ടുകളുടെ മൂല്യങ്ങൾ. 5 രൂപ ബാങ്ക് നോട്ടുകൾ നിലവിലുണ്ടെങ്കിലും ആർബിഐ പുതുതായി രൂപകല്പന ചെയ്ത 5 രൂപ നോട്ടുകളൊന്നും പുറത്തിറക്കിയിട്ടില്ല. 2, 5 രൂപ നോട്ടുകളുടെ അച്ചടി ആർബിഐ നിർത്തിയെങ്കിലും വിപണിയിൽ നിലവിലുള്ളവയാണ് നിയമപരമായി തുടരുന്നതാണെന്ന് അറിയിപ്പുണ്ടായിരുന്നു. രാജ്യത്ത് പണപ്പെരുപ്പത്തോത് കൂടുമ്പോള്‍ രൂപയുടെ മൂല്യം ഇടിയുകയും ചെറിയ നോട്ടുകള്‍ അപ്രസക്തമാവുകയും ചെയ്യുന്നു. പല നാണയങ്ങളും പുതുതായി വരാത്തതും ഇതിനാലാണ്.
റിസർവ് ബേങ്ക് ഓഫ് ഇന്ത്യയുടെ അറിയിപ്പ് ഇങ്ങനെയാണ്. റിസർവ് ബേങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ നോട്ടുകള്‍ 2 രൂപ, 5 രൂപ, 10 രൂപ, 20 രൂപ, 50 രൂപ, 100 രൂപ, 200 രൂപ, 500 രൂപ തുടങ്ങിയ ഓരോ നോട്ടും, പ്രചാരത്തിൽ നിന്ന് പിൻവലിച്ചില്ലെങ്കിൽ, ഏത് സ്ഥലത്തും നിയമപരമായ പ്രാബല്യം ഉണ്ടായിരിക്കും. ഇൻഡ്യയിലെ പണമിടപാടുകളില്‍ അല്ലെങ്കിൽ അതിൽ പറഞ്ഞിരിക്കുന്ന തുകക്ക് ഉപവകുപ്പിലെ വ്യവസ്ഥകൾക്ക് വിധേയമായി കേന്ദ്ര ഗവൺമെൻിന്‍റെ ഗ്യാരൻ്റി നൽകപ്പെടുന്നതാണ്. 1934 ലെ ആർബിഐ ആക്ടിൻ്റെ സെക്ഷൻ 26,പ്രകാരമാണീ ഗാരന്‍റി. ഇതൊക്കെയാണെങ്കിലും വ്യാജവാര്‍ത്തകള്‍ ഇനിയും വന്നുകൊണ്ടിരിക്കും..