Connect with us

Kerala

വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാറുണ്ടെന്ന് വ്യാജവാര്‍ത്ത; ഓണ്‍ലൈന്‍ ചാനലിനെതിരെ കേസ്

തിരുവനന്തപുരം ജില്ലയില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാറുണ്ടെന്നും ഇലക്ഷന്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയപ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായെന്നുമാണ് ചാനലില്‍ വാര്‍ത്ത വന്നത്

Published

|

Last Updated

ആലപ്പുഴ \ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാറുണ്ടെന്ന് വ്യാജ വ്യാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ ചൈനലിനെതിരെ കേസ്. തിരുവനന്തപുരം ജില്ലയില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാറുണ്ടെന്നും ഇലക്ഷന്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയപ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായെന്നുമാണ് ചാനലില്‍ വാര്‍ത്ത വന്നത്

ഇത് സംബന്ധിച്ച് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസാണ് കേസെടുത്തിരിക്കുന്നത്. ചാനലിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ നല്‍കിയ പരാതിയിലാണ് കേസ്

മോക്‌പോളിങ്ങില്‍ വിവിപാറ്റ് സ്ലിപ്പുകളില്‍ ബിജെപിക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചതായി കാണിക്കുന്നു എന്നാണ് വാര്‍ത്തയില്‍ ആരോപിക്കുന്നതെന്നും എന്നാല്‍ ഇത്തരത്തില്‍ ഒരു സംഭവം ജില്ലയില്‍ എവിടെയും കണ്ടെത്തിയിട്ടില്ലെന്നും ഔദ്യോഗിക അറിയിപ്പില്‍ നേരത്തെ കലക്ടര്‍ വ്യക്തമാക്കിയിരുന്നു.