Connect with us

Kerala

വ്യാജ ഓൺലൈൻ മെഡിക്കൽ അപ്പോയിൻമെന്റുകൾ വ്യാപകം; ജാഗ്രതയില്ലെങ്കിൽ പണികിട്ടും

ആശുപത്രി അപ്പോയിൻമെന്റിനെന്ന പേരിൽ ഇന്റർനെറ്റിലാണ് വ്യാജ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്

Published

|

Last Updated

തിരുവനന്തപുരം | ഓൺലൈൻ മെഡിക്കൽ അപ്പോയിൻമെന്റുകളുടെ മറവിൽ പണം തട്ടുന്ന സംഘങ്ങൾ വ്യാപകം. ഇത്തരം സംഘങ്ങളെ കുറിച്ച് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേരള പോലീസ്. ആശുപത്രി അപ്പോയിൻമെന്റിനെന്ന പേരിൽ ഇന്റർനെറ്റിൽ കാണുന്ന വ്യാജ ആശുപത്രി പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്നാണ് പോലീസ് മുന്നറിയിപ്പ്.

വ്യാജ ഓൺലൈൻ മെഡിക്കൽ അപ്പോയിൻമെന്റുകൾ സജീവമാണ്. ഇതിൽ വീഴരുത്. മെഡിക്കൽ അപ്പോയിൻമെന്റിന് വേണ്ടി എസ് എം എസ് അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് വഴി അയച്ചു തരുന്ന ആപ്ലിക്കേഷനുകൾ യാതൊരു കാരണവശാലും ഡൗൺലോഡ് ചെയ്യരുത്.

അപ്പോയിൻമെന്റ് ബുക്കിംഗിനായി എല്ലാ സമയത്തും വിശ്വസനീയവും ഔദ്യോഗികവുമായ വെബ്‌സൈറ്റുകൾ സന്ദർശിക്കണമെന്നും കേരള പോലീസ് അറിയിച്ചു.

ഓരോ ദിവസവും പുതിയ തട്ടിപ്പുകൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണെന്നും ഓരോ കാര്യവും ചെയ്യുമ്പോഴും ഏറെ ജാഗ്രത കാണിക്കേണ്ടതുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.