Connect with us

Kerala

വ്യാജ ഓണ്‍ലൈന്‍ ട്രേഡിംഗ്; 25 ലക്ഷത്തിലധികം തട്ടിയെടുത്ത കേസില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

തമിഴ്‌നാട്, ശിവഗംഗ സ്വദേശി അജിത്കുമാര്‍ (28)നെ ആണ് ഇടുക്കി സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

ഇടുക്കി | ഇലപ്പള്ളി എടാട് സ്വദേശിയില്‍ നിന്നും ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 25,26,000 രൂപ തട്ടിയെടുത്ത കേസില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ മികച്ച ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് വിവിധ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിപ്പിച്ച് തട്ടിയെടുത്ത കേസിലെ അക്കൗണ്ട് ഉടമ തമിഴ്‌നാട്, ശിവഗംഗ സ്വദേശി അജിത്കുമാര്‍ (28)നെ ആണ് ഇടുക്കി സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.

സമാനമായ 20 കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ഇടുക്കി ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണു പ്രദീപിന്റെ നിര്‍ദേശാനുസരണം ജില്ലാ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ ആര്‍ ബിജുവിന്റെ മേല്‍നോട്ടത്തില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വി എ സുരേഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Latest