Connect with us

Educational News

നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ പേരില്‍ വ്യാജഫോണ്‍ കോള്‍; കബളിപ്പിക്കപ്പെടരുതെന്ന് മുന്നറിയിപ്പുമായി എന്‍ എം സി

ആൾമാറാട്ടക്കാരുടെ കെണികളിൽ വീഴരുതെന്നും ഇത്തരം സംഭവങ്ങൾ നേരിടുന്ന ഏതെങ്കിലും മെഡിക്കൽ കോളജുകളോ വ്യക്തികളോ ഉണ്ടെങ്കിൽ ഉടൻ പോലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും എൻ എം സി അറിയിച്ചു.

Published

|

Last Updated

പൊതുജനങ്ങളെയും മെഡിക്കൽ കോളജുകളെയും നാഷണൽ മെഡിക്കൽ കമ്മീഷന്റെ പേരിൽ ഫോൺ വിളിച്ച് കബളിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി നാഷണൽ മെഡിക്കൽ കമ്മീഷൻ.

ചില വ്യക്തികൾ ബോർഡിന്റെ ചെയർമാനോ പ്രസിഡണ്ടോ ആയി ആൾമാറാട്ടം നടത്തി പണം ചോദിച്ച് മെഡിക്കൽ കോളജ് അധികാരികൾക്ക് ഫോൺ കോളുകൾ ചെയ്യുന്നുണ്ടെന്ന് ബോർഡ് ചൂണ്ടിക്കാട്ടി. ഇത്തരം പ്രവർത്തികൾക്കെതിരെ ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നും ബോർഡ് മുന്നറിയിപ്പ് നൽകി.

ആൾമാറാട്ടക്കാരുടെ കെണികളിൽ വീഴരുതെന്നും ഇത്തരം സംഭവങ്ങൾ നേരിടുന്ന ഏതെങ്കിലും മെഡിക്കൽ കോളജുകളോ വ്യക്തികളോ ഉണ്ടെങ്കിൽ ഉടൻ പോലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും എൻ എം സി അറിയിച്ചു.

Latest