Uae
ദുബൈയിൽ 1.08 കോടിയുടെ വ്യാജ ഉത്പന്നങ്ങൾ പിടികൂടി
മയക്കുമരുന്നുമായി ബന്ധപ്പെട്ട പിടികൂടലിൽ 56 ശതമാനം വർധന രേഖപ്പെടുത്തി.

ദുബൈ| ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി 2024-ൽ ദുബൈ കസ്റ്റംസ് 1.08 കോടി വ്യാജ വസ്തുക്കൾ പിടിച്ചെടുത്തതായി ദുബൈ കസ്റ്റംസ് അറിയിച്ചു. 54 പിടിച്ചെടുക്കലുകൾ നടത്തി. ബ്രാൻഡ് വിപണന നഷ്ടം ഒഴിവാക്കാൻ ഉത്പാദകരെ പ്രാപ്തരാക്കുന്നതിനാണ് ഈ ശ്രമം. മയക്കുമരുന്നുമായി ബന്ധപ്പെട്ട പിടികൂടലിൽ 56 ശതമാനം വർധന രേഖപ്പെടുത്തി. ഇവ ഉൾപ്പെടെ 3,273 പിടിച്ചെടുക്കലുകൾ കൈവരിച്ചു. പ്രധാന പദ്ധതികളിലും വകുപ്പ് ശ്രദ്ധേയമായ പുരോഗതി നേടി. 2024ൽ 84 സംരംഭങ്ങളിൽ 55 എണ്ണം പൂർത്തിയാക്കി.കൈകാര്യം ചെയ്ത ചരക്കിൽ അഞ്ച് ശതമാനം വർധന രേഖപ്പെടുത്തി.
എട്ട് ശതമാനം പാസഞ്ചർ ബാഗുകൾ നിരീക്ഷിക്കുന്നതിൽ ഒമ്പത് ശതമാനം വർധനവുണ്ട്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ആരംഭിച്ച ഡി33 സാമ്പത്തിക അജണ്ടയിൽ വിവരിച്ചിരിക്കുന്ന സാമ്പത്തിക ലക്ഷ്യങ്ങൾക്ക് അനുസൃതമായി, എമിറേറ്റിന്റെ വാണിജ്യ മേഖല അഭിവൃദ്ധി പ്രാപിക്കുന്നുണ്ടെന്ന് ദുബൈ കസ്റ്റംസ് ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല ബുസെനാദ് എടുത്തുപറഞ്ഞു.
ദുബൈ കസ്റ്റംസ് അതിന്റെ ജീവനക്കാർക്കും ഇൻസ്‌പെക്ടർമാർക്കും വിപുലമായ പരിശീലനം നൽകുന്നു. ഉയർന്ന കാര്യക്ഷമതയോടെ വ്യാജവത്കരണവും പൈറസിയും കണ്ടെത്തുന്നതിനുള്ള കഴിവുകൾ സാധ്യമാക്കുന്നു. പരിശോധനയിലെ നൂതന കണ്ടുപിടുത്തങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നു. പ്രവർത്തന ഫലപ്രാപ്തി പരമാവധിയാക്കാൻ സ്മാർട്ട് ഐ ടി ആപ്ലിക്കേഷനുകൾ വിന്യസിച്ചിട്ടുണ്ട്. ദുബൈ അതിർത്തികൾ സംരക്ഷിക്കുന്നതിൽ അതോറിറ്റി ശ്രമം തുടരുന്നു.
ദുബൈയുടെ വിദേശ വ്യാപാരത്തിൽ ശ്രദ്ധേയമായ വളർച്ചക്ക് കാരണമായി. 2023നെ അപേക്ഷിച്ച് 2024ൽ കടൽ ചരക്ക് 23 ശതമാനവും കര ചരക്ക് 21 ശതമാനവും വ്യോമ ചരക്ക് 11.3 ശതമാനവും വർധിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് 2024ൽ കസ്റ്റംസ് ഡാറ്റയിൽ 49.2 ശതമാനം അസാധാരണമായ വളർച്ചയും അതോറിറ്റി രേഖപ്പെടുത്തി. ദുബൈ കസ്റ്റംസിന് നിരവധി അഭിമാനകരമായ അന്താരാഷ്ട്ര, പ്രാദേശിക അവാർഡുകൾ ലഭിച്ചു. ഐഡിയാസ്യുകെ ഓർഗനൈസേഷന്റെ പ്ലാറ്റിനം ക്ലാസിഫിക്കേഷൻ സൂചികയിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനം നേടി. തുടർച്ചയായ അഞ്ചാം വർഷവും ഏറ്റവും ഉയർന്ന റേറ്റിംഗ് നേടി. “ബിഗ് ഐഡിയ ഓഫ് ദി ഇയർ’ വിഭാഗത്തിൽ ദുബൈ കസ്റ്റംസ് ആഗോളതലത്തിൽ രണ്ടാം സ്ഥാനം നേടി. 2024ലെ ദുബൈ ഗവൺമെന്റ്എക്‌സലൻസ് പ്രോഗ്രാം അവാർഡുകളുടെ എലൈറ്റ് വിഭാഗത്തിലും വകുപ്പ് സ്ഥാനം നിലനിർത്തി.