Connect with us

National

വ്യാജപ്രചാരണം: യുപി ബി.ജെ.പി വക്താവ് പ്രശാന്ത്കുമാറിന് ജാമ്യം

മാര്‍ച്ച് 20 വരെയാണ് പ്രശാന്ത്കുമാറിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| തമിഴ്‌നാട്ടില്‍ ബിഹാറിലെ തൊഴിലാളികള്‍ ആക്രമിക്കപ്പെടുകയാണെന്ന വ്യാജപ്രചാരണം നടത്തിയ സംഭവത്തില്‍ ഉത്തര്‍പ്രദേശ് ബി.ജെ.പി വക്താവ് പ്രശാന്ത്കുമാര്‍ ഉംറാവുവിന് ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. മാര്‍ച്ച് 20 വരെയാണ് പ്രശാന്ത്കുമാറിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.

വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് പ്രശാന്ത്കുമാര്‍ ഉംറാവുവിനെതിരെ തമിഴ്‌നാട് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. തൊട്ടു പിന്നാലെ മുന്‍കൂര്‍ ജാമ്യം തേടി ഉംറാവു തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിവിധ വകുപ്പുകള്‍ പ്രകാരമാണ് തൂത്തുക്കുടി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ ഉംറാവുവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തത്.

Latest