Connect with us

Kerala

ഫേസ്ബുക്ക് വഴി വ്യാജ പ്രചാരണം; ഒരാള്‍ അറസ്റ്റില്‍

മാര്‍ച്ച് 25ന് അര്‍ധരാത്രി മുതല്‍ രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ ആണെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് അറസ്റ്റ്

Published

|

Last Updated

മലപ്പുറം |  സാമൂഹിക മാധ്യമം വഴി വ്യാജ പ്രചാരണം നടത്തയെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. ചമ്രവട്ടം മുണ്ടുവളപ്പില്‍ ഷറഫുദീനെ (45)യാണ് തിരൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.മാര്‍ച്ച് 25ന് അര്‍ധരാത്രി മുതല്‍ രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ ആണെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് അറസ്റ്റ്.

സൈബര്‍ കുറ്റകൃത്യങ്ങള്‍ നിരീക്ഷിച്ചു വരുന്ന കൊച്ചി ആസ്ഥാനമായ സൈബര്‍ ഡോമില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരൂര്‍ പോലീസ് കേസ് എടുത്തത്. ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും സോഷ്യല്‍ മീഡിയ നിരീക്ഷണ സംഘങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രൂപം നല്‍കിയിരുന്നു.