kk rema
വ്യജ വീഡിയോ; കെ കെ രമയുടെ പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ കേസെടുത്തു
വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു എന്നു പരാതി

കോഴിക്കോട് | വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിച്ചു എന്ന കെ കെ രമ എം എല്‍ എയുടെ പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു.
സത്യന്‍ എന്‍ പി, ശശീന്ദ്രന്‍ വടകര എന്നീ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ക്കെതിരെയാണ് കേസെ ടുത്തത്. യു ഡി എഫ് സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വീഡിയോ പ്രചരിപ്പിച്ചു എന്നാണ് എഫ് ഐ ആര്‍. ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം പ്രൊഫൈലുകള്‍ വഴിയും വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയും എഡിറ്റ് ചെയ്ത വീഡിയോ പ്രചരിപ്പിക്കുന്നു എന്ന പരാതിയില്‍ വടകര സൈബര്‍ പൊലീസാണ് കേസെടുത്തത്.
---- facebook comment plugin here -----