Thrikkakara by-election
വ്യാജ വീഡിയോ: തൃക്കാക്കരയില്‍ മത്സരിക്കാനുള്ള യോഗ്യത യു ഡി എഫിന് നഷ്ടപ്പെട്ടു- എം സ്വാരാജ്
നാണവും മാനവുമുണ്ടെങ്കില്‍ വി ഡി സതീശന്‍ കേരള ജനതയോട് മാപ്പ് പറയണം
തൃക്കാക്കര | ഇടത് സ്ഥാനാര്‍ഥിയുടെ വ്യാജ വീഡിയോ അപ്ലോഡ് ചെയ്ത ലീഗ് അനുഭാവിയെ പിടികൂടിയ പശ്ചാത്തലത്തില്‍ നാണവും മാനവുണ്ടെങ്കില്‍ യു ഡി എഫ് കേരള ജനതയോട് മാപ്പ് പറയണമെന്ന് സി പി എം. ജനാധിപത്യത്തോട് തെല്ലെങ്കിലും ബഹുമാനമുണ്ടെങ്കില്‍ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് തിരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കണമെന്നും സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് ആവശ്യപ്പെട്ടു.
ജോ ജോസഫിന്റെ പേരിലുള്ള വ്യാജ വീഡിയോ അപ്ലോഡ് ചെയ്തയാളെ പിടിക്കുമോയെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചത്. തൃക്കാരയിലെ പോലീസ് പ്രതിയെ പിടിച്ചിരിക്കുകയാണ്. എതിര്‍ സ്ഥാനാര്‍ഥിയെ വ്യാജ വീഡിയോയിലൂടെ അപകീര്‍ത്തിപ്പെടുത്തിയ യു ഡി എഫിന് മത്സരിക്കാനുള്ള ധാര്‍മികത നഷ്ടപ്പെട്ടിരിക്കുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തൃക്കാക്കരയിലെ ജനങ്ങളോട് മാപ്പ് പറയണം.
സൈബര്‍ കുറ്റകൃത്യങ്ങള്‍ നിരന്തരം നടത്തുന്ന കൂട്ടമാണ് യു ഡി എഫുകാര്‍. എല്‍ ഡി എഫ് നേതാക്കള്‍ക്ക് എതിരേയും മുന്‍മന്ത്രിമാര്‍ക്കെതിരേയും ഇവര്‍ നടത്തിയ വ്യാജ പ്രചാരണങ്ങളുടെ നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുമ്പിലുണ്ട്. ഏറ്റവും ഒടുവിലാണ് ജോ ജോസഫിനെതിരെ നടത്തിയ പ്രചാരണവും. സ്ഥാനാര്‍ഥിയെ ക്രൂരമായി ആക്രമിച്ചു. അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്തതു. കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തിയതായും സ്വരാജ് ആരോപിച്ചു.
അധമരാഷ്ട്രീയം പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാകും തൃക്കാകരയിലെ ജനവിധിയെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. വ്യാജ വീഡിയോ കേസില്‍ ലീഗ് അനുഭാവി കസ്റ്റഡിയിലായ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം