Connect with us

Uae

അഡിഹെക്സിൽ ഗിന്നസ് വേൾഡ് റെക്കോർഡ് നേടി ഫാൽക്കൺ ഹുഡ്

നേരത്തെ നിർമിക്കപ്പെട്ട 1.65 മീറ്റർ എന്ന റെക്കോർഡ് മറികടന്നുകൊണ്ടാണ് യു എ ഇ പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചത്.

Published

|

Last Updated

അബൂദബി | ഒട്ടകത്തോലിൽ  നിർമിച്ച 1.95 മീറ്റർ ഫാൽക്കൺ ഹുഡ്, 21-ാമത് അബൂദബി ഇന്റർനാഷണൽ ഹണ്ടിംഗ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷനിൽ (അഡിഹെക്സ്) ഗിന്നസ് വേൾഡ് റെക്കോർഡ് നേടി.

സ്വദേശികൾ കരകൗശലമായി നിർമിച്ചതാണ് പരമ്പരാഗത കായിക ഉപകരണമായ ഫാൽക്കൺ ഹുഡ്. പരുന്തിന്റെ കാഴ്ചയെ സംരക്ഷിക്കാനും പക്ഷിയെ ശാന്തമാക്കാനും ചുറ്റുപാടുകളോട് പ്രതികരിക്കുന്നതിൽ നിന്ന് തടയാനും ഉപയോഗിക്കുന്നതാണ് ഈ ഉപകരണം.നേരത്തെ നിർമിക്കപ്പെട്ട 1.65 മീറ്റർ എന്ന റെക്കോർഡ് മറികടന്നുകൊണ്ടാണ് യു എ ഇ പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചത്.

കേവലം ഒരു റെക്കോർഡ് സ്ഥാപിക്കുന്നതിലും അപ്പുറമാണ് ഈ നേട്ടമെന്ന് അബൂദബി ഹെറിറ്റേജ് അതോറിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ അബ്ദുല്ല മുബാറക് അൽ മുഹൈരി പറഞ്ഞു. ദേശീയ ഐഡന്റിറ്റിയുടെ അവിഭാജ്യ ഘടകമായ ഫാൽക്കണറി സംരക്ഷിക്കുന്നതിനും ഭാവി തലമുറകൾക്ക് കൈമാറുന്നുവെന്ന് ഉറപ്പാക്കുന്നതിനുമുള്ള ദേശീയ ശ്രമങ്ങളുടെ ഭാഗമാണിത്. ആഗസ്റ്റ് 31ന് ആരംഭിച്ച അഡിഹെക്സ് ഇന്നലെ സമാപിച്ചു.

Latest