THUSHARA NON HALAL HOTEL OWNER
മര്‍ദിച്ചെന്ന് വ്യാജ പരാതി; തുഷാരയും ഭര്‍ത്താവും അറസ്റ്റില്‍
നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് മര്‍ദനമേറ്റെന്നായിരുന്നു തുഷാര സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്
![](https://assets.sirajlive.com/2021/11/thushara.jpg)
കൊച്ചി | നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് തനിക്ക് മര്‍ദനം നേരിട്ടതായി സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാജ പ്രചാരണം നടത്തിയ ഹോട്ടല്‍ ഉടമ തുഷാരയും ഭര്‍ത്താവും അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചയോടെയാണ് ഇരുവരെയും അറസ്റ്റു ചെയ്തതെന്ന് എറണാകുളം സിറ്റി പോലീസ് കമ്മീഷര്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം ആക്രമണക്കേസിന് പുറമേ മതവിദ്വേഷ പ്രചാരണം നടത്തിയതിന് കൂടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് തനിക്ക് നേരെ ജിഹാദി ആക്രമണം ഉണ്ടായെന്നായിരുന്നു തുഷാരയുടെ എഫ് ബി പോസ്റ്റ്. ഇത് ചില സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍ ഏറ്റെടുത്ത് പ്രചരിപ്പിച്ചിരുന്നു. ചില ഹിന്ദുത്വ നേതാക്കന്‍മാര്‍ തുഷാരക്ക് അനുകൂലമായി പോസ്റ്റുകളുമിട്ടിരുന്നു. എന്നാല്‍ വ്യാജപ്രചാരണത്തില്‍ വീണുപോയെന്നും ഇത്തരം വാര്‍ത്തകളില്‍ ജാഗ്രത പാലിക്കുമെന്നും പിന്നീട് രാഹുല്‍ ഈശ്വര്‍ അടക്കമുള്ളവര്‍ പറഞ്ഞിരുന്നു.
കെട്ടിട തര്‍ക്കവുമായി ബന്ധപ്പെട്ട് തുഷാരയും ഭര്‍ത്താവു മറ്റൊരു അന്വേഷണം നേരിടുന്നുണ്ട്. നകുല്‍, ബിനോജ് എന്നീ രണ്ട് ചെറുപ്പക്കാരുടെ പരാതിയിലാണ് ഈ അന്വേഷണം. തുഷാരയും ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്നു നടത്തിയ സംഘടിത ആക്രമണമാണിതെന്ന് വ്യക്തമായിട്ടുണ്ട്. അജിത്ത് ചേരാനെല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റൊരു കേസിലും പ്രതിയാണ്.