Connect with us

Educational News

വ്യാജ വിരൽ അടയാള സംഭവങ്ങൾ; വെബ്സൈറ്റിൽ ഫാക്കൽറ്റി ലിസ്റ്റ് അപ്ഡേറ്റ് ചെയ്യാൻ മെഡിക്കൽ കോളേജുകൾക്ക് നിർദ്ദേശം

ഓരോ ഡിപ്പാർട്ട്മെന്റിന് കീഴിലും പ്രവർത്തിക്കുന്ന ഫാക്കൽറ്റി ലിസ്റ്റ് പ്രത്യേകം അപ്ഡേറ്റ് ചെയ്യണമെന്നും അംഗങ്ങളുടെ പേരുകൾ, അവരുടെ സമീപകാല ഫോട്ടോ,വിദ്യാഭ്യാസ യോഗ്യത, ഏറ്റവും പുതിയ പദവി, രജിസ്ട്രേഷൻ നമ്പർ എന്നിവയും ഉൾപ്പെടുത്തണമെന്നും എൻ എം സി

Published

|

Last Updated

ന്യൂഡൽഹി | രാജ്യത്തെ മെഡിക്കൽ കോളേജുകളോട് ഓരോ വകുപ്പിലെയും ഫാക്കൽറ്റികളുടെ ലിസ്റ്റ് പുതുക്കാൻ ദേശീയ മെഡിക്കൽ കമ്മീഷൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് എൻ എം സി വിജ്ഞാപനം ഇറക്കി. ഈ മാസം 31നകം ഫാക്കൽറ്റികളുടെ ലിസ്റ്റ് അപ്ഡേറ്റ് ചെയ്യണമെന്നാണ് നിർദ്ദേശം.

ഓരോ ഡിപ്പാർട്ട്മെന്റിന് കീഴിലും പ്രവർത്തിക്കുന്ന ഫാക്കൽറ്റി ലിസ്റ്റ് പ്രത്യേകം അപ്ഡേറ്റ് ചെയ്യണമെന്നും അംഗങ്ങളുടെ പേരുകൾ, അവരുടെ സമീപകാല ഫോട്ടോ,വിദ്യാഭ്യാസ യോഗ്യത, ഏറ്റവും പുതിയ പദവി, രജിസ്ട്രേഷൻ നമ്പർ എന്നിവയും ഉൾപ്പെടുത്തണമെന്നും എൻ എം സി അറിയിച്ചു. ലിസ്റ്റിൽ പ്രതിപാദിക്കുന്ന പേരുകൾ കോളേജിലെ AEBAS സംവിധാനത്തിന് അനുസൃതം ആയിരിക്കണം.

തെറ്റായതോ അപൂർണ്ണമായതോ അല്ലെങ്കിൽ വൈകിയതോ ആയ വിവരങ്ങൾ സമർപ്പിക്കുന്ന ബന്ധപ്പെട്ട മെഡിക്കൽ സ്ഥാപനങ്ങൾ, മെഡിക്കൽ കോളേജുകൾ എന്നിവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അറിയിപ്പിൽ പറയുന്നു എല്ലാ മാസവും ലിസ്റ്റ് അപ്ഡേറ്റ് ചെയ്യണം. ഇത്തരം അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി എല്ലാ മാസത്തേയും അവസാന ദിവസമായിരിക്കും എന്നും എൻ എം സി അറിയിച്ചു.

ചില മെഡിക്കൽ സ്ഥാപനങ്ങളിൽ ഫാക്കൽറ്റി അംഗങ്ങൾ വ്യാജ വിരലടയാളം ഉപയോഗിച്ച് AEBAS ഇൽ ബയോമെട്രിക് ഹാജർ രേഖപ്പെടുത്തുന്നതായും എൻ എം സി അറിയിച്ചു. കമ്മീഷൻ ഇത് ഗൗരവതരമായാണ് കാണുന്നത് എന്ന് അവർ മുന്നറിയിപ്പ് നൽകി.

Latest