Connect with us

Kerala

നവകേരള സദസ്സുമായി ബന്ധപ്പെട്ട് തനിക്കെതിരെ വ്യാജ പ്രചാരണം; പരാതി നല്‍കി ബൃന്ദ കാരാട്ട്

സംസ്ഥാന പോലീസ് മേധാവിക്കും സൈബര്‍ സെല്ലിനുമാണ് പരാതി നല്‍കിയത്.

Published

|

Last Updated

തിരുവനന്തപുരം | നവകേരള സദസ്സുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ പരാതി നല്‍കി സി പി എം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ എം പിയുമായ ബൃന്ദ കാരാട്ട്. സംസ്ഥാന പോലീസ് മേധാവിക്കും സൈബര്‍ സെല്ലിനുമാണ് പരാതി നല്‍കിയത്.

തന്റെ പേരും ചിത്രവും ഉപയോഗിച്ച് അപകീര്‍ത്തികരമായ പ്രചാരണം നടത്തുകയാണ്. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.

‘കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ധൂര്‍ത്താണെന്നും പിണറായിയും സഖാക്കളും ഉമ്മന്‍ ചാണ്ടിയെ കണ്ട് പഠിക്കണമെന്നും താന്‍ പറഞ്ഞതായി കുപ്രചാരണം നടത്തുകയാണ്. ഇത് വസ്തുതാ വിരുദ്ധമാണ്. തന്റെയും പാര്‍ട്ടിയുടെയും സല്‍പ്പേര് കളങ്കപ്പെടുത്തുകയാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ലക്ഷ്യം. വ്യാജ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്.’- ബൃന്ദ വ്യക്തമാക്കി.

 

 

 

Latest