Kerala
പെണ്‍കുട്ടിയെ മുന്‍നിര്‍ത്തി വ്യാജപ്രചാരണം നടത്തുന്നു; എഐഎസ്എഫിനെ കടന്നാക്രമിച്ച് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം
തങ്ങളുടെ രാഷ്ട്രീയ സ്വാധീനം വര്‍ധിപ്പിക്കാന്‍ നിലവാരംകുറഞ്ഞ ആരോപണങ്ങളാണ് എഐഎസ്എഫ് ഉയര്‍ത്തുന്നതെന്നും സച്ചിന്‍ ദേവ്

കോട്ടയം | എം ജി സര്‍വ്വകലാശാലയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട വിവാദത്തില്‍ എഐഎസ്എഫിനെ കടന്നാക്രമിച്ച് എസ്എഫ്‌ഐ .പെണ്‍കുട്ടിയെ മുന്‍നിര്‍ത്തി ഇരവാദം ഉന്നയിച്ച് എഐഎസ്എഫ് വ്യാജപ്രചാരണങ്ങള്‍ നടത്തുകയാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് ആരോപിച്ചു.
തങ്ങളുടെ രാഷ്ട്രീയ സ്വാധീനം വര്‍ധിപ്പിക്കാന്‍ നിലവാരംകുറഞ്ഞ ആരോപണങ്ങളാണ് എഐഎസ്എഫ് ഉയര്‍ത്തുന്നതെന്നും സച്ചിന്‍ ദേവ് പറഞ്ഞു. എഐഎസ്എഫ് എന്നൊരു സംഘടന പണ്ട് ക്യാമ്പസുകളില്‍ ഉണ്ടായിരുന്ന എന്ന് പറയിപ്പിക്കേണ്ട സ്ഥിതിയിലേക്ക് എത്താതിരിക്കാന്‍ സ്വയം ആലോചിക്കണം. പെണ്‍കുട്ടി ആരോപണം ഉന്നയിച്ച അരുണ്‍ അടക്കമുള്ള ജില്ലാ നേതാക്കള്‍ സംഘര്‍ഷ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും സച്ചിന്‍ ദേവ് ഒരു വാര്‍ത്ത ചാനലിനോട് പറഞ്ഞു.
അതേസമയം, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പോലീസ് ഭാഷ്യം കള്ളമെന്ന് എഐഎസ്എഫ് ആരോപിച്ചു. പോലീസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. രണ്ട് വട്ടം പോലീസിനെ അങ്ങോട്ടാണ് വിളിച്ചതെന്ന് പരാതി നല്‍കിയ വനിതാ നേതാവ് പ്രതികരിച്ചു.