കാരന്തൂര്‍ മര്‍കസുസ്സഖാഫത്തി സുന്നിയ്യ ജനറല്‍ സെക്രട്ടറിയും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. കുന്ദമംഗലം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വ്യാജ പ്രസ്താവനകളുടെ പകര്‍പ്പുകള്‍ സഹിതമാണ് പരാതി സമര്‍പ്പിച്ചിരുന്നത്.
---- facebook comment plugin here -----