Kerala
കേരളത്തില്‍ ഇന്ന് ബന്ദുണ്ടെന്ന് വ്യാജ പ്രചാരണം
ഒരു സംഘടനയും ബന്ദിന് ആഹ്വാനം നല്‍കിയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.
തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് ബന്ദ് ഉണ്ടെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. കേന്ദ്ര സര്‍ക്കാറിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ ചില സംഘടനകള്‍ ബന്ദ് പ്രഖ്യാപിച്ചതായാണ് പ്രചാരണം നടക്കുന്നത്. എന്നാല്‍, ഒരു സംഘടനയും ബന്ദിന് ആഹ്വാനം നല്‍കിയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.
ബന്ദുണ്ടെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ പോലീസും രംഗത്തെത്തിയിട്ടുണ്ട്.
---- facebook comment plugin here -----