Kerala
ജിസ്മോളുടെയും മക്കളുടെയും ആത്മഹത്യ; ഭർത്താവിൻ്റെ വീട്ടുകാര്‍ക്കെതിരെ കുടുംബം
ഭർത്താവിന്റെ അമ്മയുടെ സഹോദരി മാനസികമായി പീഡിപ്പിച്ചെന്ന്

കോട്ടയം | കോട്ടയം അയർകുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയില്‍ ഭർത്താവിൻ്റെ കുടുംബത്തിനെതിരെ യുവതിയുടെ വീട്ടുകാർ രംഗത്തെത്തി. മക്കളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മക്കള്‍ക്ക് നീതി ഉണ്ടാകാൻ ഏതറ്റം വരെ പോകുമെന്നും ജിസ്മോളുടെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജിസ്മോളുടെ ഭർത്താവിൻ്റെ വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാരുന്നു. നേരത്തേ ജിസ്മോളെ ഭർത്താവ് മർദിച്ചിരുന്നുവെന്ന് സഹോദരൻ ജിറ്റു പ്രതികരിച്ചു.
ഭർത്താവിന്റെ വീട്ടില്‍ ഭർത്താവിന്റെ അമ്മയുടെ സഹോദരിയും ജിസ്‌മോളെ മാനസികയായി ബുദ്ധിമുട്ടിച്ചിരുന്നു. മരിക്കുന്നതിന് മുൻപ് അവിടെ എന്തോ കാര്യം സംഭവിച്ചിട്ടുണ്ട്. അത് എന്താണെന്ന് അന്വേഷിച്ച് കണ്ടെത്തണം. ജിസ്‌മോള്‍ക്ക് ആവശ്യമുള്ള പണം ഒന്നും അവർ കൊടുത്തിരുന്നില്ല. ഭർത്താവിന്റെ അമ്മയുടെ സഹോദരിയും ജിസ്‌മോളെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നു. അവരാണ് ജിസ്‌മോളെയും മക്കളെയും മരണത്തിലേക്ക് തള്ളിവിട്ടതെന്നും കുടുംബം ആരോപിക്കുന്നു.
കഴിഞ്ഞ ദിവസമാണ് അഞ്ച് വയസ് പ്രായമുള്ള നേഹയെയും ഒരു വയസ്സുകാരി നോറയെയും കൂട്ടി നീറിക്കാട് സ്വദേശി ജിസ്മോള്‍ ജീവനൊടുക്കിയത്