Connect with us

Kuwait

കുവൈത്തിലേക്ക് കുടുംബ, സന്ദര്‍ശക വിസകള്‍ നിബന്ധനകളോടെ നല്‍കി തുടങ്ങി

വാണിജ്യ സന്ദര്‍ശ്ശക വിസകളും 53 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഓണ്‍ അറൈവല്‍ വിസകളും ലഭ്യമാകും.

Published

|

Last Updated

കുവൈത്ത് സിറ്റി  | ഇടവേളക്ക് ശേഷം കുവൈത്തില്‍ വീണ്ടും കുടുംബ, സന്ദര്‍ശക വിസകള്‍ നല്‍കല്‍ ആരംഭിച്ചു. ഇതിനായി നേരത്തെയുള്ള നിബന്ധനകള്‍ക്ക് പുറമേ പുതുതായി ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ ഇവയാണ്:

 

* കുടുംബ വിസ അപേക്ഷകര്‍ക്ക് തൊഴില്‍ അനുമതി പത്രത്തില്‍ ചുരുങ്ങിയത് 500 ദിനാര്‍ ശമ്പളം ഉണ്ടായിരിക്കണം.
*16 വയസ്സിനു മുകളിലുള്ള മക്കള്‍ക്ക് കുടുംബ വിസ അനുവദിക്കില്ല.
* 12 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാവരും കുവൈത്ത് അംഗീകൃത കൊറോണ പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസ് പൂര്‍ത്തിയാക്കിയിരിക്കണം.
* അപേക്ഷ സമര്‍പ്പിക്കുന്ന വേളയില്‍ വിസക്കായി അപേക്ഷിക്കുന്ന വ്യക്തികളുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റില്‍ ക്യു ആര്‍ കോഡ് ഉണ്ടായിരിക്കുകയും ഇവയിലെ വിവരങ്ങള്‍ ക്യു ആര്‍ കോഡ് വഴി ലഭ്യമാകുകയും വേണം.
* ഇതിനു പുറമേ വാണിജ്യ സന്ദര്‍ശ്ശക വിസകളും 53 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഓണ്‍ അറൈവല്‍ വിസകളും ലഭ്യമാകും. ഇതിനായി നേരത്തെ ഉണ്ടായിരുന്ന നിബന്ധനകള്‍ക്ക് പുറമേ കുവൈത്ത് അംഗീകൃത കൊറോണ പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസ് പൂര്‍ത്തിയാക്കുകയുംചെയ്യണം ഇത് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടറുടെ വിവേചനാധികാരത്തില്‍ ഉള്‍പ്പെടുത്തിയാകും നല്‍കുക

 

Latest