Connect with us

Eranakulam

കുടുംബ വഴക്ക്:വൃദ്ധയുടെ വീട് ജെസിബി കൊണ്ട് ഇടിച്ചുനിരത്തി ബന്ധുവായ യുവാവ്

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Published

|

Last Updated

നോര്‍ത്ത് പറവൂര്‍| എറണാകുളം നോര്‍ത്ത് പറവൂരില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് വൃദ്ധയുടെ വീട് ജെസിബി കൊണ്ട് ഇടിച്ചു നിരത്തി യുവാവ്. വാടാപ്പിള്ളി പറമ്പ് ലീലയുടെ വീടാണ് സഹോദരന്റെ മകന്‍ രമേശ് ഇടിച്ചു നിരത്തിയത്. ലീലയുടെ പേരിലുള്ള വീട്ടില്‍ നിന്ന് ഇറങ്ങികൊടുക്കണമെന്ന് രമേശ് കുറച്ചുനാളുകളായി ആവശ്യപ്പെട്ടിരുന്നു. വീട്ടുജോലി ചെയ്താണ് അവിവാഹിതയായ ലീല ജീവിക്കുന്നത്.

വൈകിട്ട് ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് വീട് തകര്‍ന്നത് കാണുന്നത്. രമേശ് ഈ വീട് ഇടിച്ചു നിരത്തി സ്ഥലം സ്വന്തമാക്കുമെന്ന് ഇടയ്ക്കിടെ ഭീഷണിപ്പെടുത്തുമായിരുന്നു. യാതൊരു നിയമപരമായ അവകാശങ്ങളും ഇല്ലാതെയാണ് വീട് ഇടിച്ചുനിരത്തിയത്. രമേശ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ ലീലയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

---- facebook comment plugin here -----

Latest