Kerala
തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം; പരാതി നല്‍കി
ഐ ബിക്കും പേട്ട പോലീസിനും കുടുംബം പരാതി നല്‍കി

തിരുവനന്തപുരം| തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ട് കുടുംബം ഐ ബിക്കും പേട്ട പോലീസിനും പരാതി നല്‍കി.
തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥയായിരുന്ന മേഘയെ ഇന്നലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മേഘയ്ക്ക് മറ്റുതരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അറിയില്ലെന്ന് അമ്മാവന്‍ ശിവദാസന്‍ പറഞ്ഞു.
പത്തനംതിട്ട സ്വദേശിയാണ് മേഘ. ചാക്ക റെയില്‍വെ ട്രാക്കിലാണ് മേഘയുടെ മൃതദേഹം കണ്ടെത്തിയത്. ജോലി കഴിഞ്ഞ് ഇന്നലെ രാവിലെ വിമാനത്താവളത്തില്‍ നിന്നും മടങ്ങിയതായിരുന്നു.
---- facebook comment plugin here -----