Connect with us

Sexual Abuse

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ കുടുംബ സുഹൃത്തിന് 10വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും

കാട്ടൂര്‍ ചുള്ളിക്കല്‍ വീട്ടില്‍ തോമസിനെയാണ് (48) ചേര്‍ത്തല പ്രത്യേക അതിവേഗ പോക്‌സോ കോടതി ജഡ്ജി ശിക്ഷിച്ചത്.

Published

|

Last Updated

ചേര്‍ത്തല | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിക്ക് 10വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

കാട്ടൂര്‍ ചുള്ളിക്കല്‍ വീട്ടില്‍ തോമസിനെയാണ് (48) ചേര്‍ത്തല പ്രത്യേക അതിവേഗ പോക്‌സോ കോടതി ജഡ്ജി ശിക്ഷിച്ചത്. 2016 ഡിസംബറില്‍ മണ്ണഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണിത്. അതിജീവിതയുടെ അമ്മയുടെ കൂട്ടുകാരിയുടെ ഭര്‍ത്താവായ പ്രതി 2016 ഏപ്രില്‍ മുതല്‍ പല തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതിനെ തുടര്‍ന്നാണു പെണ്‍കുട്ടി ഗര്‍ഭിണിയായത്. പ്രതിയുടെ കുടുംബവും പെണ്‍കുട്ടിയുടെ കുടുംബവും കുടുംബ സുഹൃത്തുക്കളായിരുന്നു.

അതിജീവിതയും കുടുംബവും വാടകക്ക് താമസിച്ചിരുന്ന വീട്ടില്‍ വച്ചാണു പീഡനം നടന്നത്. വിവരം അറിഞ്ഞ പ്രതിയുടെ ഭാര്യ സാങ്കല്‍പ്പികമായ മറ്റൊരു പേര് പറയാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചു. അതനുസരിച്ച് പെണ്‍കുട്ടി പോലീസില്‍ മൊഴി കൊടുക്കുകയുമായിരുന്നു. പീന്നീട് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ അങ്ങനെയൊരളില്ലായെന്ന് മനസ്സിലായി.

തുടര്‍ന്നാണ് യഥാര്‍ഥപ്രതിയെ കണ്ടെത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.ബീന കാര്‍ത്തികേയന്‍ ഹാജരായി.

 

 

Latest