Connect with us

Uae

കുടുംബ സംഗമവും ഇഫ്താര്‍ വിരുന്നും

മറീന വില്ലേജിലെ അല്‍ അസ്ലഹ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അബൂദബി ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ ബാലാജി രാമസ്വാമി മുഖ്യാഥിതിയായിരുന്നു.

Published

|

Last Updated

അബൂദബി | മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടയ്മയായ ഇന്ത്യന്‍ മീഡിയ അബൂദബി കുടുംബ സംഗമവും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു. മറീന വില്ലേജിലെ അല്‍ അസ്ലഹ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അബൂദബി ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ ബാലാജി രാമസ്വാമി മുഖ്യാഥിതിയായിരുന്നു. പ്രസിഡന്റ് സമീര്‍ കല്ലറ അധ്യക്ഷത വഹിച്ചു.

ലുലു ഗ്രൂപ്പ് മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി നന്ദകുമാര്‍, കൊമേര പേ മാര്‍ക്കറ്റിംഗ് & കമ്മ്യൂണിക്കേഷന്‍സ് മേധാവി അജിത് ജോണ്‍സണ്‍, ബുര്‍ജീല്‍ ഹോള്‍ഡിങ്സ് മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ മാനേജര്‍ എം ഉണ്ണികൃഷ്ണന്‍, എല്‍ എല്‍ എച്ച് ഹോസ്പിറ്റല്‍ ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ നിര്‍മ്മല്‍ ചിയ്യാരത്ത്, അഹല്യ ഗ്രൂപ്പ് സീനിയര്‍ ഓപറേഷന്‍ മാനേജര്‍ സൂരജ് പ്രഭാകര്‍, ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് മാനേജര്‍ സുധീര്‍ കൊണ്ടേരി, ട്രാന്‍ ടെക്ക് എം ഡി. റഫീഖ് കയനയില്‍, ഡെസേര്‍ട് റോസ് എം ഡി. അന്‍ഷാര്‍, അല്‍സാബി ഗ്രൂപ്പ് മീഡിയ മാനേജര്‍ സിബി കടവില്‍ തുടങ്ങി സാമൂഹിക, സംസ്‌കാരിക, നയതന്ത്ര മേഖലയിലെ പ്രമുഖര്‍, ഇന്ത്യന്‍ മീഡിയ അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ പങ്കെടുത്തു.

ജനറല്‍ സെക്രട്ടറി റാഷിദ് പൂമാടം സ്വഗതവും ട്രഷറര്‍ ഷിജിന കണ്ണന്‍ ദാസ് നന്ദിയും പറഞ്ഞു.

 

Latest