Business
ഫാമിലി വെഡിങ് സെന്റര്‍ കണ്ണൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വെഡിങ് സെക്ഷന്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി പി ദിവ്യ നിര്‍വഹിച്ചു.
കണ്ണൂര്‍ | ഫാമിലി വെഡിങ് സെന്ററിന്റെ ഏഴാമത്തെ ഷോറൂം കണ്ണൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വെഡിങ് സെക്ഷന്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി പി ദിവ്യ നിര്‍വഹിച്ചു.
ആദ്യ വില്‍പന പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. കെ പി മുഹമ്മദ് കുഞ്ഞി ഏറ്റുവാങ്ങി. ബിഷപ്പ് ഡോക്ടര്‍ അലക്‌സ് വടക്കുംതല, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷറര്‍ ദേവസ്യ മേച്ചേരി, കേരള കലാനിലയം ഡയറക്ടര്‍ മഹേന്ദ്രന്‍, കെ പി മുഹമ്മദ് കുഞ്ഞി മക്ക ഗ്രൂപ്പ് ചെയര്‍മാന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. ഡയറക്ടര്‍മാരായ ഇമ്പിച്ചി, കാദര്‍, അബ്ദുല്‍ സലാം, മുജീബ് റഹ്മാന്‍ അബ്ദുല്‍ ബാരി പങ്കെടുത്തു.
ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ ഉത്തര മലബാറിലെ ഏറ്റവും വലിയ വിവാഹ വസ്ത്ര വൈവിധ്യങ്ങളാണ് കണ്ണൂരില്‍ ഫാമിലി വെഡിങ് സെന്റര്‍ ഒരുക്കിയിട്ടുള്ളതെന്ന് മാനേജ്മെന്റ് അഭിപ്രായപ്പെട്ടു.