From the print
ഗസ്സയില്‍ കൊടും പട്ടിണി; ആളുകളെ മാറ്റുന്നു
ഖാന്‍ യൂനുസിലെ നാസര്‍ ആശുപത്രിക്ക് സമീപം അഭയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ കഴിയുന്ന 30,000ത്തിലധികം ഫലസ്തീനികള്‍ വെള്ളമോ ഭക്ഷണമോ ലഭിക്കാതെ കഷ്ടപ്പെടുകയാണ്.
ഗസ്സ | ഇസ്‌റാഈല്‍ ആക്രമണം അയവില്ലാതെ തുടരുന്‌പോള്‍ ഗസ്സയില്‍ ജനം കൊടും പട്ടിണിയിലേക്ക്. ഖാന്‍ യൂനുസിലെ നാസര്‍ ആശുപത്രിക്ക് സമീപം അഭയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ കഴിയുന്ന 30,000ത്തിലധികം ഫലസ്തീനികള്‍ വെള്ളമോ ഭക്ഷണമോ ലഭിക്കാതെ കഷ്ടപ്പെടുകയാണ്.
പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് പോലും ഭക്ഷണം നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ഗസ്സയിലെ ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവര്‍ക്ക് എത്രയും പെട്ടെന്ന് സഹായമെത്തിക്കാന്‍ യു എന്നും അതിന്റെ സഹായ ഏജന്‍സികളും അടിയന്തരമായി ഇടപെടണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
പട്ടിണിയും രോഗവ്യാപന ഭീതിയും നിലനില്‍ക്കുന്നതിനാല്‍ തിങ്ങിപ്പാര്‍ക്കുന്ന ക്യാന്പുകളില്‍ നിന്ന് അഭയാര്‍ഥികളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.