National
നിരക്ക് വര്‍ധന: ചെന്നൈയില്‍ ഓട്ടോറിക്ഷ പണിമുടക്ക്
2013ലായിരുന്നു തമിഴ്നാട്ടില്‍ അവസാനമായി നിരക്ക് പരിഷ്‌കരിച്ചത്

ചെന്നൈ | മീറ്റര്‍ നിരക്ക് പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ ഇന്ന് പണിമുടക്കുന്നു. സി ഐ ടി യുവുമായും മറ്റ് ഡ്രൈവര്‍ ഫെഡറേഷനുകളുമായും ബന്ധപ്പെട്ട വിവിധ യൂനിയനുകളാണ് പണിമുടക്കുന്നത്. ബൈക്ക് ടാക്‌സികളില്‍ നിന്നുള്ള മത്സരം വര്‍ധിക്കുകയും വരുമാനം കുറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സമരം. ഒരു ലക്ഷത്തോളം ഡ്രൈവര്‍മാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് സമരക്കാരുടെ അവകാശവാദം.
2013ലായിരുന്നു തമിഴ്നാട്ടില്‍ അവസാനമായി നിരക്ക് പരിഷ്‌കരിച്ചിരുന്നത്.
---- facebook comment plugin here -----