Connect with us

National

ക്യാപ്റ്റന്‍ വരുണ്‍ സിംഗിന് യാത്രാമൊഴി, മൃതദേഹം ഭോപ്പാലിലേക്ക് കൊണ്ടു പോയി

സംയുക്തസേനാമേധാവി ബിപിന്‍ റാവത്തടക്കം 13 പേര്‍ മരണപ്പെട്ട കൂനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവനോടെ രക്ഷപ്പെട്ട ഒരേ ഒരാള്‍ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റനായ വരുണ്‍ സിംഗായിരുന്നു.

Published

|

Last Updated

ഭോപ്പാല്‍| ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്റെ സംസ്‌കാരം ഇന്ന് നടക്കും. ബെംഗളുരു യെലഹങ്ക എയര്‍ബേസില്‍ എത്തിച്ച വരുണ്‍ സിംഗിന്റെ മൃതദേഹത്തിന് സേനാംഗങ്ങള്‍ അന്ത്യാഞ്ജലി നല്‍കി. വരുണ്‍ സിംഗ് ജോലി ചെയ്തിരുന്ന സുളൂരുവിലെ വ്യോമസേന ബേസിലെ വ്യോമസേനാ ഉദ്യോഗസ്ഥരും ധീരനായ സഹപ്രവര്‍ത്തകന് യാത്രാമൊഴി നല്‍കാനായി ബെംഗളുരുവില്‍ എത്തി. ഔദ്യോഗിക അന്തിമോപാചാരം അര്‍പ്പിച്ച ശേഷം വരുണ്‍ സിംഗിന്റെ മൃതദേഹം സൈനിക വിമാനത്തില്‍ ഭോപ്പാലിലേക്ക് കൊണ്ടു പോയി. ഇവിടെയാണ് സംസ്‌കാരചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്. വരുണ്‍ സിംഗിന്റെ അടുത്ത ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാനായി ബെംഗളുരുവിലെത്തിയിരുന്നു.

സംയുക്തസേനാമേധാവി ബിപിന്‍ റാവത്തടക്കം 13 പേര്‍ മരണപ്പെട്ട കൂനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവനോടെ രക്ഷപ്പെട്ട ഒരേ ഒരാള്‍ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റനായ വരുണ്‍ സിംഗായിരുന്നു. 80 ശതമാനത്തിലേറെ പൊള്ളലേറ്റ അദ്ദേഹത്തെ അതീവ ഗുരുതരാവസ്ഥയില്‍ ആദ്യം ഊട്ടിയിലെ സൈനിക ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് എയര്‍ ആംബുലന്‍സ് മുഖാന്തരം ബെംഗളുരുവിലെ എയര്‍ കമാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയുടെ ആദ്യഘട്ടങ്ങളില്‍ വരുണ്‍ സിംഗ് മരുന്നുകളോട് പ്രതികരിച്ചെങ്കിലും പിന്നീട് രക്തസമ്മര്‍ദ്ദത്തിലുണ്ടായ വ്യതിയാനം വെല്ലുവിളിയായി. ചൊവ്വാഴ്ച രാത്രിയോടെ ആരോഗ്യനില വഷളാവുകയും ഇന്നലെ രാവിലയോടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

രാജ്യം ശൗരചക്ര നല്‍കി ആദരിച്ച സൈനികനാണ് വിടപറയുന്നത്. വെല്ലിങ്ടണ്‍ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളജിലെ ഡയറക്ടിങ് സ്റ്റാഫായിരുന്നു അദ്ദേഹം. സംയുക്ത സൈനിക മേധാവിയെ സ്വീകരിക്കനാണ് സുലൂര്‍ വ്യോമതാവളത്തിലേക്ക് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് എന്നിവര്‍ വരുണ്‍ സിംഗിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

 

Latest