Connect with us

National

ഇന്ത്യന്‍ ആന്‍ജിയോപ്ലാസ്റ്റിയുടെ പിതാവ് ഡോ. മാത്യു സാമുവേലിനു വിട; അന്ത്യം ചെന്നൈയില്‍

2000ത്തില്‍ രാജ്യം പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചു. 1986ല്‍ രാജ്യത്തെ ആദ്യത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് നേതൃത്വം നല്‍കി.

Published

|

Last Updated

ചെന്നൈ | പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ. മാത്യു സാമുവേല്‍ കളരിക്കല്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.

ഇന്ത്യയിലെ ആന്‍ജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നറിയപ്പെടുന്ന പ്രതിഭയാണ്. ഡോ. മാത്യു സാമുവേലിനെ 2000ത്തില്‍ രാജ്യം പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചു. 1986ല്‍ രാജ്യത്തെ ആദ്യത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് നേതൃത്വം നല്‍കി. കൊറോണറി ആന്‍ജിയോപ്ലാസ്റ്റി, കരോട്ടിഡ് സ്റ്റെന്റിങ്, കൊറോണറി സ്റ്റെന്റിങ് തുടങ്ങിയവയില്‍ വിദഗ്ധനായിരുന്നു മാത്യു സാമുവേല്‍. നാഷനല്‍ ആന്‍ജിയോപ്ലാസ്റ്റി രജിസ്ട്രി ഓഫ് ഇന്ത്യയുടെ സ്ഥാപകനാണ്.

ഇലക്ട്രോണിക് അല്‍ജെസിമീറ്റര്‍, ജുഗുലാര്‍ വെനസ് പ്രഷര്‍ സ്‌കെയില്‍ തുടങ്ങിയവയ്ക്ക് പേറ്റന്റുള്ള ഡോക്ടറാണ് അദ്ദേഹം. ചെന്നൈ അപ്പോളോ ആശുപത്രി, മുംബൈയിലെ ലീലാവതി ഹോസ്പിറ്റല്‍, ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റല്‍, സൈഫി ഹോസ്പിറ്റല്‍ എന്നിവയടക്കം ഇന്ത്യയിലെ പ്രധാന ആശുപത്രികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: ബീന മാത്യു. മക്കള്‍: സാം മാത്യു, അന മേരി മാത്യു. മരുമക്കള്‍: മെറിന്‍, ടാജര്‍ വര്‍ഗീസ്.

Latest