Connect with us

National

മന്‍മോഹന്‍ സിങിന് വിട; എഐസിസി ആസ്ഥാനത്തെ പൊതുദര്‍ശനം പൂര്‍ത്തിയായി, വിലാപ യാത്ര തുടങ്ങി

പൂര്‍ണ സൈനിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

Published

|

Last Updated

ന്യൂഡല്‍ഹി| മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ സംസ്‌കാരം രാവിലെ 11.45ന് നടക്കും. രാവിലെ എഐസിസി ആസ്ഥാനത്ത ആരംഭിച്ച പൊതുദര്‍ശനം പൂര്‍ത്തിയായി. എഐസിസി ആസ്ഥാനത്ത് എത്തി നേതാക്കള്‍ മന്‍മോഹന്‍ സിങിന് ആദരമര്‍പ്പിച്ചു. വിലാപയാത്രയായിട്ടാണ് എഐസിസി ആസ്ഥാനത്തുനിന്നും സൈനിക ട്രക്കില്‍ മൃതദേഹം സംസ്‌കാരം നടക്കുന്ന യമുനാ തീരത്തെ നിഗംബോധ് ഘട്ടിലേക്ക് കൊണ്ടുപോകുന്നത്. പൂര്‍ണ സൈനിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

രാവിലെ മന്‍മോഹന്‍ സിങിന്റെ വസതിയില്‍ നിന്നാണ് എഐസിസി ആസ്ഥാനത്തേക്ക് മൃതദേഹം എത്തിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, കെസി വേണുഗോപാല്‍, സിദ്ധരാമയ്യ, പ്രിയങ്ക ഗാന്ധി, ഡികെ ശിവകുമാര്‍ മറ്റു കേന്ദ്ര നേതാക്കള്‍, എംപിമാര്‍, കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

മന്‍മോഹന്‍ സിങിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് നിഗം ബോധ് ഘട്ടില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡല്‍ഹി എന്‍ സി ആറിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ശ്മശാനങ്ങളിലൊന്നാണ് നിഗംബോധ്ഘട്ട്. വിവിധ സേനാവിഭാഗങ്ങള്‍ സ്ഥലത്തെത്തി സൈനിക ബഹുമതി നല്‍കുന്നതിന് തയ്യാറായി. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഉച്ചവരെ അവധിയായിരിക്കും. രാജ്യത്ത് സര്‍ക്കാര്‍ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

 

Latest