Connect with us

farmers suicide

തിരുവല്ലയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

വെള്ളം കയറി കൃഷി നശിച്ച പടവരമ്പിനടുത്തെ മരത്തിലാണ് തൂങ്ങി മരിച്ചത്

Published

|

Last Updated

പത്തനംതിട്ട | തിരുവല്ല നിരണത്ത് നെല്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. നിരണം നിരണം വടക്കുംഭാഗം കാണാത്രപറമ്പില്‍ സ്വദേശി രാജീവാ(49)ണ് പാടവരമ്പത്തെ മരത്തില്‍ തൂങ്ങി മരിച്ചത്. രാജീവ് പാട്ടത്തിന് പത്ത് ഏക്കര്‍ ഭൂമിയെടുത്ത് നെല്‍ കൃഷി ചെയ്തിരുന്നു. ഇതില്‍ എട്ടേക്കര്‍ കൃഷി വെള്ളം കയറി നശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായതായി ബന്ധുക്കള്‍ പറയുന്നു. കൃഷി ആവശ്യത്തിന് രാജീവ് ബേങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നു. എന്നാല്‍ വെള്ളം കയറി കൃഷി നശിച്ചതോടെ തിരിച്ചടക്കാന്‍ കഴിയില്ലെന്ന ആശങ്കയാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അച്ചന്‍കോവിലാറില്‍ നിന്ന് വെള്ളം കയറി വെണ്‍മണിയില്‍ 150 ഏക്കറോളം കൃഷി നശിച്ചതായി പാടശേഖര സമിതി അറിയിച്ചു.

 

 

Latest