Kerala
കടന്നല്‍ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു
ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കടന്നലുകള്‍ കൂട്ടമായ ആക്രമണത്തില്‍ വീഴ്ത്തി
വടക്കാഞ്ചേരി | കൃഷിസ്ഥലത്തു നിന്ന് കടന്നല്‍ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു. വേലൂര്‍ വല്ലൂരാന്‍ ഷാജു(52) ആണ് മരിച്ചത്.
രാവിലെ കൃഷിയിടത്തിലേക്ക് പോയ ഷാജുവിനെ കടന്നല്‍ ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കടന്നലുകള്‍ കൂട്ടമായ ആക്രമണത്തില്‍ വീഴ്ത്തി. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കടന്നലിനെ തുരത്തിയാണ് ഷാജുവിനെ ആശുപത്രിയിലെത്തിച്ചത്. രാത്രിയോടെ മരിച്ചു.
ഭാര്യ: ജെസ്സി, മക്കള്‍: ജിസ്മോന്‍, ജിസ്ന, മരുമകള്‍: ധന്യ
---- facebook comment plugin here -----