Connect with us

From the print

സമരം ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍

നാളെ പഞ്ചാബിലെ വിവിധ കേന്ദ്രങ്ങളില്‍ ട്രെയിന്‍ തടയല്‍ സമരം ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ശംഭുവില്‍ നിന്നുള്ള ദില്ലി ചലോ മാര്‍ച്ച് ഉടന്‍ പുനരാരംഭിക്കാനും തീരുമാനമായി.

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാറിന്റെ വാഗ്ദാനലംഘനത്തിനെതിരെ സമരം ശക്തമാക്കാന്‍ തീരുമാനിച്ച് കര്‍ഷക സംഘടനകള്‍. കൂടുതല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്താനാണ് നീക്കം. വിഷയം കര്‍ഷക സംഘടനകള്‍ സംയുക്തമായി ആലോചിക്കുമെന്ന് പഞ്ചാബില്‍ നിന്നുള്ള കര്‍ഷക സംഘടനാ നേതാക്കള്‍ പറഞ്ഞു.

ഇന്നലെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ കര്‍ഷകര്‍ ട്രാക്ടര്‍ മാര്‍ച്ചുകള്‍ നടത്തി. അംബാല, ഖനൗരി, ശംഭു, കൈതാല്‍, ഹിസാര്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ വലിയ കര്‍ഷക മാര്‍ച്ചുകള്‍ നടന്നു. നാളെ പഞ്ചാബിലെ വിവിധ കേന്ദ്രങ്ങളില്‍ ട്രെയിന്‍ തടയല്‍ സമരം ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ശംഭുവില്‍ നിന്നുള്ള ദില്ലി ചലോ മാര്‍ച്ച് ഉടന്‍ പുനരാരംഭിക്കാനും തീരുമാനമായി.

മൂന്ന് കര്‍ഷക കരിനിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. വിളകള്‍ക്ക് മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ പരിരക്ഷ, കാര്‍ഷിക കടം എഴുതിത്തള്ളല്‍, കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പെന്‍ഷന്‍, വൈദ്യുതി നിരക്ക് വര്‍ധനവിനുള്ള നിര്‍ദേശം പിന്‍വലിക്കുക, കര്‍ഷകര്‍ക്കെതിരായ പോലീസ് കേസ് പിന്‍വലിക്കല്‍, ലഖിംപൂര്‍ ഖേരി അക്രമത്തിന്റെ ഇരകള്‍ക്ക് നീതി, 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം പുനഃസ്ഥാപിക്കുക, 2020-21ല്‍ ഡല്‍ഹിയില്‍ നടന്ന സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്.

 

Latest