lakimpur kheri
ആശിഷ് മിശ്രയുടെ ജാമ്യത്തിനെതിരെ കര്‍ഷകരുടെ കുടുംബം സുപ്രീം കോടതിയില്‍
യു പി സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് കുടുംബം സുപ്രീം കോടതിയെ സമീപിച്ചത്
ലഖ്നൗ | ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കാര്‍ കയറ്റികൊന്ന ആശിഷ് മിശ്രക്ക് ജാമ്യം നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് കര്‍ഷകരുടെ കുടുംബം. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ ജാമ്യത്തിനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അപ്പീല്‍ പോകാത്തതിനെത്തുടര്‍ന്നാണ് കുടുംബം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
പ്രതിക്കെതിരെ നിലവിലുള്ള തെളിവുകള്‍ അലഹബാദ് ഹൈക്കോടതി പരിഗണിച്ചില്ല, എന്നാണ് കുടുംബം സുപ്രീം കോടതിയില്‍ പറഞ്ഞത്. ജാമ്യം ലഭിച്ചാല്‍ തന്റെ സ്വാധീനമുപയോഗിച്ച് പ്രതി കേസ് അട്ടിമറിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന കാര്യം കോടതി പരിഗണിച്ചില്ലെന്നും കുടുംബം വാദിച്ചു.
---- facebook comment plugin here -----