Connect with us

National

കര്‍ഷക സമരം ശക്തമാക്കുന്നു; 29ന് മഹാ ഖാപ്പ് പഞ്ചായത്ത്

കേന്ദ്ര സര്‍ക്കാറുമായി മാത്രമേ ചര്‍ച്ച നടത്തൂവെന്ന് കര്‍ഷകര്‍

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാറിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍. ഈ മാസം 29ന് മഹാ ഖാപ്പ് പഞ്ചായത്ത് സംഘടിപ്പിക്കുമെന്ന് കര്‍ഷകര്‍ പറഞ്ഞു.

വിളകള്‍ക്ക് നിയമപരമായി ഉറപ്പുള്ള മിനിമം താങ്ങുവില (എം എസ് പി) ഏര്‍പ്പെടുത്തുക, കടങ്ങള്‍ എഴുതിത്തള്ളുക തുടങ്ങിയവ ആവശ്യപ്പെട്ടാണ് കര്‍ഷക സമരം. കഴിഞ്ഞ ദിവസം കര്‍ഷകര്‍ റെയില്‍ രോകോ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നിരവധി കര്‍ഷകരാണ് റെയില്‍വേ ട്രാക്കില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

ആവശ്യങ്ങളില്‍ നിന്നും പിന്നോട്ടില്ലെന്നും കേന്ദ്ര സര്‍ക്കാറുമായി മാത്രമേ ചര്‍ച്ച നടത്തൂവെന്നും കര്‍ഷകര്‍ വ്യക്തമാക്കി.കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി ശ്രമിക്കുകയാണെന്നും അതിനായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞിരുന്നു.

Latest